Posts

Showing posts from January, 2021

problem solving meeting with paracetamol Part 1

Image
 പാരസെറ്റാമോളുമായി ഒരു അഭിമുഖം  പുതച്ചുമൂടിക്കിടക്കുകയായിരുന്ന എന്നെ രാവിലെ തന്നെ ആരോ പരിഭ്രമത്തോടെ വിളിക്കുന്നു.  "ലീനാമ്മേ ഇങ്ങനെ മൂടിപ്പുതച്ചുറങ്ങിയാൽ മതിയോ ...ഈ അതിക്രമങ്ങളൊക്കെ കണ്ടിട്ട് മിണ്ടാതിരിക്കുവാണോ" "ആഹാ പാരസെറ്റാമോളുമാരുടെ ഒരു ഗ്യാങ് തന്നെ ഉണ്ടല്ലോ ...എന്തുപറ്റി " "ഞങ്ങൾ മാത്രമല്ല , കരളുണ്ട് , തലച്ചോറുണ്ട് കൂടെ ഹൈപ്പോതലാമസും അതിന്റെ തെർമോസ്റ്റാറ്റും , പിന്നെ എൻസൈമുകളുണ്ട്. ഇന്നൊരു പ്രോബ്ലം സോൾവിങ് മീറ്റിംഗ് വെക്കാമെന്നു പറഞ്ഞിട്ട് മറന്നുപോയോ". "അലാറം അടിച്ചില്ല അതുകൊണ്ടല്ലേ ....ഞാൻ ദേ വന്നു , നിങ്ങളിരിക്ക്"  തലച്ചോറ് അടുക്കളയിൽ പോയി ചായ ഇട്ടപ്പോഴേക്കും ഞാനെത്തി . ചായ ചൂടോടെ കുടിച്ചു  "ആഹാ , നല്ല ഏലക്കയും കുരുമുളകും ചേർത്ത ചായ, ഗുഡ് ജോബ് ബോയ്" .  എല്ലാവരും തലച്ചോറിനെ കയ്യടിച്ചു അഭിനന്ദിച്ചു. "നമുക്ക് തുടങ്ങാം "   പാരസെറ്റമോൾ :  ഞങ്ങളെ എല്ലാവരും ദുരുപയോഗപ്പെടുത്താൻ തുടങ്ങിയിട്ട് കാലമേറെയായി. അതൊക്കെ പോകട്ടെ, ഈ കോവിഡ് കാലത്തു വിമാനത്തിൽക്കയറാൻ പോകും മുൻപേ ഞങ്ങളെ രണ്ടോ മൂന്നോ പേരെ ഒരുമിച്ചു വിഴുങ്ങിപ്പോയവരുണ്ട് . മഹാ