
വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം - ഒരു ഫാർമസിസ്റ്റിന്റെ അനുഭവം. physician assisted death അഥവാ മെഡിക്കൽ അസ്സിസ്റ്റൻസ് ഇൻ ഡൈയിങ് ( MAID ) അഥവാ യൂത്തനേഷ്യ (Euthanasia ) 2014 ൽ ഡോക്ടർ ഡൊണാൾഡ് ലോ, പ്രസ് കോൺഫെറൻസിൽ, വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചു. ടൊറോന്റോയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ മൈക്രോബിയോളജി വിഭാഗം തലവനായിരുന്ന അദ്ദേഹത്തിനു ബ്രെയിൻ ട്യൂമർ ആയിരുന്നു. ഈ വീഡിയോയിൽ വളരെ ശാന്തനായി സംസാരിക്കുന്ന അദ്ദേഹത്തിന് രോഗാവസ്ഥയിൽ കേൾവി നഷ്ടപ്പെട്ടിരുന്നു, ഒരു കണ്ണ് പാതി തുറക്കാനും കഴിയുന്നില്ല. ഇതിങ്ങനെ തുടർന്നാൽ "എന്റെ ജീവിതത്തിന്റെ അവസാനം എന്തായിരിക്കുമെന്നത് എന്നെ വളരെ ആശങ്കപ്പെടുത്തുന്നു" എന്ന് അദ്ദേഹം പറയുന്നുണ്ട്. ഈ നടപടി പ്രവർത്തികമാക്കിയ രാജ്യങ്ങളെ ഉദാഹരിച്ചുകൊണ്ട് അത്യന്തം രോഗാതുരമായ അവസ്ഥയിൽ എത്തിപ്പെട്ട ആളുകൾക്ക് അഭിമാനത്തോടെ ജീവിതം അവസാനിപ്പിക്കാൻ വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നടപ്പിലാക്കണമെന്ന് ...