വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം - ഒരു ഫാർമസിസ്റ്റിന്റെ അനുഭവം. physician assisted death അഥവാ മെഡിക്കൽ അസ്സിസ്റ്റൻസ് ഇൻ ഡൈയിങ് ( MAID ) അഥവാ യൂത്തനേഷ്യ (Euthanasia ) 2014 ൽ ഡോക്ടർ ഡൊണാൾഡ് ലോ, പ്രസ് കോൺഫെറൻസിൽ, വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചു. ടൊറോന്റോയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ മൈക്രോബിയോളജി വിഭാഗം തലവനായിരുന്ന അദ്ദേഹത്തിനു ബ്രെയിൻ ട്യൂമർ ആയിരുന്നു. ഈ വീഡിയോയിൽ വളരെ ശാന്തനായി സംസാരിക്കുന്ന അദ്ദേഹത്തിന് രോഗാവസ്ഥയിൽ കേൾവി നഷ്ടപ്പെട്ടിരുന്നു, ഒരു കണ്ണ് പാതി തുറക്കാനും കഴിയുന്നില്ല. ഇതിങ്ങനെ തുടർന്നാൽ "എന്റെ ജീവിതത്തിന്റെ അവസാനം എന്തായിരിക്കുമെന്നത് എന്നെ വളരെ ആശങ്കപ്പെടുത്തുന്നു" എന്ന് അദ്ദേഹം പറയുന്നുണ്ട്. ഈ നടപടി പ്രവർത്തികമാക്കിയ രാജ്യങ്ങളെ ഉദാഹരിച്ചുകൊണ്ട് അത്യന്തം രോഗാതുരമായ അവസ്ഥയിൽ എത്തിപ്പെട്ട ആളുകൾക്ക് അഭിമാനത്തോടെ ജീവിതം അവസാനിപ്പിക്കാൻ വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നടപ്പിലാക്കണമെന്ന് കാനഡയോട് അദ്ദേഹം അഭ്യർത്ഥിക്കുന്നു. "ഒരാൾക്ക് അന്തസ്സോടെ മരിക്കാനുള്ള ഈ ആഗ്
Posts
COVID vaccine / Myths and facts
- Get link
- X
- Other Apps
COVID vaccine / Myths and facts ഇന്നലെ കോവിഡ് വാക്സിൻ ലീനമായി. വാക്സിൻ സ്വീകരിക്കുന്ന പടം പിടിക്കാൻ സമ്മതിച്ചില്ല. അവർ എന്തൊക്കെയോ കാരണങ്ങൾ നിരത്തി , നിനക്ക് അത്രക്ക് ആഗ്രഹമാണെങ്കിൽ ഇങ്ങനെ ഒരു പടം എടുത്തുതരാം എന്ന് പറഞ്ഞതിൽ ഞാനങ്ങ് അഡ്ജസ്റ്റ് ചെയ്തു. ഇതുകൊണ്ടൊന്നും "ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ" എന്ന് നഴ്സിനെയും മോഡേണ ഇരുന്ന സിറിഞ്ചിനെയും നോക്കി പറഞ്ഞു. വിശദമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഞാൻ പൂരിപ്പിച്ചുകൊടുത്ത സമ്മതപത്രത്തിലെ ചോദ്യങ്ങൾ നേഴ്‌സ് വീണ്ടും ചോദിച്ച് ഉത്തരങ്ങൾ ഉറപ്പുവരുത്തി. കല്യാണം കഴിക്കാൻ സമ്മതമാണോന്ന് പള്ളിലച്ചൻ ചോദിക്കുന്നതുപോലെ. "എന്നെ കീഴ് വഴങ്ങി ജീവിക്കുമോ " എന്നു മനസ്സിൽ ആ സിറിഞ്ചിനോട് കണ്ണുരുട്ടി ചോദിച്ചു "കാത്തിരുന്നു കാണാം "എന്ന് മോഡേണ എന്നെ പുച്‌ഛിച്ചു ചിരിച്ചു. mRNA വാക്സിൻ , അലർജി വരുത്താൻ സാധ്യതയുള്ള അതിലെ പോളി എതിലിൻ ഗ്ലൈക്കോൾ ( ചുമമരുന്നുകൾ മുതൽ കോസ്‌മെറ്റിക് ഉത്പന്നങ്ങളിൽ വരെ ഇത് ഉണ്ട്), tromethamine (ഉദാ : കുത്തിവെക്കാനുപയോഗിക്കുന്ന മറ്റു ചില മരുന്നുകളിൽ ഇത് അടങ്ങിയിട്ടുണ്ട്) എന്നി ഘടകങ്ങളോട്
problem solving meeting with paracetamol Part 1
- Get link
- X
- Other Apps
പാരസെറ്റാമോളുമായി ഒരു അഭിമുഖം പുതച്ചുമൂടിക്കിടക്കുകയായിരുന്ന എന്നെ രാവിലെ തന്നെ ആരോ പരിഭ്രമത്തോടെ വിളിക്കുന്നു. "ലീനാമ്മേ ഇങ്ങനെ മൂടിപ്പുതച്ചുറങ്ങിയാൽ മതിയോ ...ഈ അതിക്രമങ്ങളൊക്കെ കണ്ടിട്ട് മിണ്ടാതിരിക്കുവാണോ" "ആഹാ പാരസെറ്റാമോളുമാരുടെ ഒരു ഗ്യാങ് തന്നെ ഉണ്ടല്ലോ ...എന്തുപറ്റി " "ഞങ്ങൾ മാത്രമല്ല , കരളുണ്ട് , തലച്ചോറുണ്ട് കൂടെ ഹൈപ്പോതലാമസും അതിന്റെ തെർമോസ്റ്റാറ്റും , പിന്നെ എൻസൈമുകളുണ്ട്. ഇന്നൊരു പ്രോബ്ലം സോൾവിങ് മീറ്റിംഗ് വെക്കാമെന്നു പറഞ്ഞിട്ട് മറന്നുപോയോ". "അലാറം അടിച്ചില്ല അതുകൊണ്ടല്ലേ ....ഞാൻ ദേ വന്നു , നിങ്ങളിരിക്ക്" തലച്ചോറ് അടുക്കളയിൽ പോയി ചായ ഇട്ടപ്പോഴേക്കും ഞാനെത്തി . ചായ ചൂടോടെ കുടിച്ചു "ആഹാ , നല്ല ഏലക്കയും കുരുമുളകും ചേർത്ത ചായ, ഗുഡ് ജോബ് ബോയ്" . എല്ലാവരും തലച്ചോറിനെ കയ്യടിച്ചു അഭിനന്ദിച്ചു. "നമുക്ക് തുടങ്ങാം " പാരസെറ്റമോൾ : ഞങ്ങളെ എല്ലാവരും ദുരുപയോഗപ്പെടുത്താൻ തുടങ്ങിയിട്ട് കാലമേറെയായി. അതൊക്കെ പോകട്ടെ, ഈ കോവിഡ് കാലത്തു വിമാനത്തിൽക്കയറാൻ പോകും മുൻപേ ഞങ്ങളെ രണ്ടോ മൂന്നോ പേരെ ഒരുമിച്ചു വിഴുങ്ങിപ്പോയവരുണ്ട് . മഹാ